ന്യൂഡൽഹി: തമിഴ്നാട്ടിലെ പുസ്തക വ്യാപാരിയായ മനോജ് സതിയാണ് രാമായണം അയോദ്ധ്യയിലെത്തിച്ചത്. 1.65ലക്ഷം വിലമതിക്കുന്ന രാമായണത്തിന് 45 കിലോഗ്രാം ഭാരമുണ്ട്.രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാചടങ്ങിന് മുന്നോടിയായിട്ടാണിത്. ഏകദേശം 400 വർഷത്തോളം യാതൊരു കേടുപാടും സംഭവിക്കാതെ സൂക്ഷിക്കാമെന്ന് മനോജ് സതി മാദ്ധ്യമങ്ങളോട് പറഞ്ഞു. അതിനുവേണ്ടി മൂന്ന് നിലകളോളം ഉയരമുളള ബുക്ക് കേസും നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് തലമുറക്ക് ഈ രാമായണം വായിക്കാൻ സാധിക്കും. രാമക്ഷേത്രത്തിന്റെ മാതൃക ഉൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന രാമായണമാണിതെന്ന് മനോജ് സതി വ്യക്തമാക്കി.അമേരിക്കൻ വാൽനട്ടിന്റെയും കുങ്കുമത്തിന്റേയും തടിയുപയോഗിച്ചാണ് പുസ്തകം നിർമിച്ചിരിക്കുന്നത്. ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്ന പ്രത്യേക മഷിയുപയോഗിച്ചാണ് ശ്ളോകങ്ങൾ പ്രിന്റ് ചെയ്തിരിക്കുന്നത്. ഫ്രാൻസിൽ നിർമ്മിച്ച പേപ്പറാണ് പുസ്തകം നിർമിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ ഓരോ പേജും വ്യത്യസ്ത ശൈലിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. രാമായണത്തിലുളള ഏഴ് കാണ്ഡങ്ങളുടെയും ഹിന്ദി, ഇംഗ്ലീഷ് പരിഭാഷകളും ഈ പുസ്തകത്തിലുണ്ട്. ആസിഡ് ഉപയോഗിക്കാത്ത പേറ്റന്റ് പേപ്പറുകൾ ഉപയോഗിച്ചാണ് നിർമാണം. ഇവ മാർക്കറ്റിൽ ലഭ്യമല്ലെന്നും മനോജ് സതി വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here