കൊൽക്കത്ത: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായെന്ന് കോൺഗ്രസ്. ആക്രമണത്തിൽ കാറിന്റെ ചില്ലുകൾ തകർന്നെന്നും കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ബംഗാളിലെ മാൾഡയിൽ വച്ചാണ് ആക്രമണമുണ്ടായത്. രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബീഹാറിൽ നിന്ന് വീണ്ടും ബംഗാലിലേക്ക് കടക്കുന്നതിനിടെയാണ് ആക്രമണം.ബീഹാറിലെ കതിഹാറിൽ നിന്ന് ന്യായ് യാത്ര ബംഗാളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള പതാക കൈമാറ്റ ചടങ്ങ് നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഈ സമയം രാഹുൽ ബസിന്റെ മുകളിൽ നിൽക്കുകയായിരുന്നുവെന്നാണ് വിവരം. സ്ഥലത്ത് വൻ ജനാവലി തടിച്ചുകൂടിയിരുന്നു. ഇതിനിടെ രാഹുലിന്റെ വാഹനത്തിന്റെ പിൻഭാഗത്തെ ഗ്ലാസ് തകരുകയായിരുന്നു. എന്നാൽ, ആളുകൾ തിക്കിത്തിരക്കിയത് കാരണമാണ് ചില്ല് തകർന്നതെന്നാണ് പൊലീസ് പറയുന്നത്തുടർന്ന് രാഹുൽ ഗാന്ധി ബസിൽ നിന്നിറങ്ങി കാറിന് സമീപമെത്തി പരിശോധിച്ചു. നേരത്തേ, ബംഗാൾ ഭരണകൂടം രാഹുൽ ഗാന്ധിക്ക് മാൽഡ ജില്ലയിലെ ഭലൂക്ക ഇറിഗേഷൻ ബംഗ്ലാവിൽ താമസിക്കാൻ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് യാത്രാ ഷെഡ്യൂളിൽ കോൺഗ്രസ് മാറ്റം വരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here