ന്യൂഡല്‍ഹി; 2024ഫെബ്രുവരി 01

രാസവള (യൂറിയ) യൂണിറ്റുകള്‍ക്ക് 2009 മെയ് 1 മുതല്‍ 2015 നവംബര്‍ 17 വരെയുള്ള കാലയളവില്‍ ഗാര്‍ഹിക വാതകം വിതരണം ചെയ്യുന്നതിനുള്ള മാര്‍ക്കറ്റിംഗ് മാര്‍ജിന്‍ നിര്‍ണ്ണയിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.ഘടനാപരമായ പരിഷ്‌കാരമാണ് ഈ അംഗീകാരം . ഗ്യാസ് വിപണനവുമായി ബന്ധപ്പെട്ട അധിക അപകടസാദ്ധ്യതയും ചെലവും പഗണിച്ചുകൊണ്ട് ഗ്യാസ് മാര്‍ക്കറ്റിംഗ് കമ്പനി ഉപഭോക്താക്കളില്‍ നിന്ന് ഗ്യാസിന്റെ വിലയേക്കാള്‍ കൂടുതലായാണ് മാര്‍ക്കറ്റിംഗ് മാര്‍ജിന്‍ ഈടാക്കുന്നത്. യൂറിയ, എല്‍.പി.ജി ഉല്‍പ്പാദകര്‍ക്ക് ഗാര്‍ഹിക വാതകം വിതരണം ചെയ്യുന്നതിനുള്ള മാര്‍ക്കറ്റിംഗ് മാര്‍ജിന്‍ മുന്‍പ് 2015ല്‍ ഗവണ്‍മെന്റ് നിശ്ചയിച്ചിരുന്നു.
ഈ അംഗീകാരം വിവിധ രാസവള (യൂറിയ) യൂണിറ്റുകള്‍ക്ക് 2009 മെയ് 01 മുതല്‍ 2015 നവംബര്‍ 15 വരെയുള്ള കാലയളവലേക്ക് 2015 നവംബര്‍ 18ന് തന്നെ അവര്‍ നല്‍കിയിട്ടുള്ള നിരക്കുകളെ അടിസ്ഥാനമാക്കി, ഗാര്‍ഹിക ഗ്യാസിന് നല്‍കിയ വിപണന മാര്‍ജിനുകളുടെ ഘടകത്തില്‍ അധിക മൂലധനം നല്‍കും.
ഗവണ്‍മെന്റിന്റെ ആത്മനിര്‍ഭര്‍ ഭാരത് കാഴ്ചപ്പാടിന് അനുസൃതമായി, നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്നതാകും ഈ അംഗീകാരം. വര്‍ദ്ധിച്ച നിക്ഷേപം രാസവളങ്ങളുടെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയും ഗ്യാസ് അടിസ്ഥാനസൗകര്യ മേഖലയിലെ ഭാവി നിക്ഷേപങ്ങള്‍ക്ക് ഉറപ്പുള്ള ഒരു ഘടകമാകുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here