ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ നേടിയ കന്നി ഇരട്ട സെഞ്ചുറിയുടെ (209*) ബലത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സെടുത്തിട്ടുണ്ട്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി നിലവില്‍ ജയ്സ്വാളിനൊപ്പം കുൽദീപ് യാദവാണ് ക്രീസില്‍.14 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും 34 റണ്‍സെടുത്ത ഗില്ലിനേയും 27 അടിച്ച ശ്രേയസ് അയ്യരേയും 32 റണ്‍സെടുത്ത രജത് പാട്ടിദാർ, അക്‌സർ പട്ടേൽ, ശ്രീകർ ഭരത്, രവി അശ്വിൻ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.രോഹിതിനെ ഷോയിബ് ബഷീറും ഗില്ലിനെ ആന്‍ഡേഴ്‌സണുമാണ് വീഴ്ത്തിയത്. ശ്രേയസ് അയ്യരെ ടോം ഹാര്‍ട്ട്ലി വിക്കറ്റില്‍ കുരുക്കി. പാട്ടിദറിനെ റിഹാന്‍ അഹ്മദും മടക്കി.

LEAVE A REPLY

Please enter your comment!
Please enter your name here