മുംബയ്: നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അന്ത്യമെന്ന് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. മരണവിവരം പൂനം പാണ്ഡെയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലും പങ്കുവച്ചിട്ടുണ്ട്. സെർവിക്കൽ ക്യാൻസറിനെ തുടർന്ന് ഏറെ നാളായി ചികിത്സിയിലായിരുന്നു എന്നാണ് വിവരം.പൂനം പാണ്ഡെയും അപ്രതീക്ഷിത വിട വാങ്ങലിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. തങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

2013ൽ പുറത്തിറങ്ങിയ നാഷാ എന്ന ബോളിവുഡ് ചലച്ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പൂനം പാണ്ഡെയായിരുന്നു. ഈ ചിത്രത്തിലെ പുനം പാണ്ഡെയുടെ അഭിനയത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററിൽ പുനം പാണ്ഡെ അർദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ടത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ചിത്രത്തിനെതിരെ ശിവസേന ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു.

ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിലൂടെയാണ് പൂനം പാണ്ഡെ പ്രശസ്തയായത്. ഇവരുടെ നഗ്നചിത്രങ്ങളുൾപ്പടെയുള്ള പോസ്റ്റുകൾക്ക് വലിയ ജനപ്രീതിയാണു ലഭിച്ചത്. 2011ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ ടീം സ്വന്തമാക്കുകയാണെങ്കിൽ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് പൂനം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളിൽ നിന്നും ബിസിസിഐയിൽ നിന്നുമുണ്ടായ എതിർപ്പിനെത്തുടർന്ന് പൂനം പാണ്ഡെയ്ക്കു വാക്കുപാലിക്കാൻ കഴിഞ്ഞില്ല. 2012ലെ ഐപിഎൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയികളായപ്പോൾ പൂനം പാണ്ഡെ തന്റെ നഗ്ന ചിത്രങ്ങൾ പോസ്റ്റുചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here