മുംബൈ : ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ​ഗോയലിന്റെ ഭാര്യ അനിത ​ഗോയൽ അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന നരേഷ് ഗോയലിനെ ഭാര്യയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് ജാമ്യത്തിൽ വിട്ടിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് നരേഷിനെ കേസിൽ അറസ്റ്റ് ചെയ്തത്. അനിതയും കേസിൽ പ്രതിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here