ന്യൂഡൽഹി : 2024 ജനുവരി 24

ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും ഒമാൻ സുൽത്താനേറ്റിന്റെ  ഗതാഗത, വാർത്താവിനിമയ, ഇൻഫർമേഷൻ മന്ത്രാലയവും തമ്മിൽ 2023 ഡിസംബർ 15-ന് ഒപ്പുവച്ച ധാരണാപത്രം (എംഒയു) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയെ ധരിപ്പിച്ചു.

പരസ്പര പിന്തുണ, സാങ്കേതികവിദ്യകളുടെ പങ്കുവയ്ക്കൽ, വിവര കൈമാറ്റം , ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ നിക്ഷേപങ്ങൾ എന്നിവയിലൂടെ കരാർകക്ഷികൾക്കിടയിൽ സമഗ്രമായ സഹകരണം പ്രോത്സാഹിപ്പിക്കാനാണ് ധാരണാപത്രം ഉദ്ദേശിക്കുന്നത്.

കക്ഷികൾ ഒപ്പിട്ട തീയതി മുതൽ ധാരണാപത്രം പ്രാബല്യത്തിൽ വരും. കൂടാതെ, 3 വർഷത്തേക്ക് പ്രാബല്യം നിലനിൽക്കും.

വിവര സാങ്കേതിക മേഖലയിലെ ജി2ജി, ബി2ബി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തും.

ഐടി മേഖലയിലെ തൊഴിലവസരങ്ങളിലേക്ക് നയിക്കുന്ന മെച്ചപ്പെട്ട സഹകരണം ധാരണാപത്രം വിഭാവനം ചെയ്യുന്നു.

പശ്ചാത്തലം:

ഉഭയകക്ഷി, പ്രാദേശിക സഹകരണ ചട്ടക്കൂടുകൾക്ക് കീഴിലുള്ള ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജിയുടെ (ICT) ഉയർന്നുവരുന്നതും അതിർത്തിയിലുള്ളതുമായ മേഖലകളിൽ അന്തർദേശീയ സഹകരണം പ്രോത്സാഹിപ്പിക്കാൻ MeitY യ്ക്ക് നിർദ്ദേശമുണ്ട്. ഐസിടി മണ്ഡലത്തിൽ ഉഭയകക്ഷി, ബഹുമുഖ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് MeitY നിരവധി രാജ്യങ്ങളുമായും ബഹുമുഖ ഏജൻസികളുമായും സഹകരിക്കുന്നു.

ഈ കാലയളവിൽ, ഐസിടി മണ്ഡലത്തിലെ  സഹകരണവും വിവര കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനായി MeitY വിവിധ രാജ്യങ്ങളിൽ നിന്നുള്ള അതാത്  സംഘടനകൾ/ഏജൻസികൾ എന്നിവയുമായി ധാരണാപത്രങ്ങൾ/ ഉടമ്പടികളിൽ ഏർപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഡിജിറ്റലായി ശാക്തീകരിക്കുന്നതിന്,  ഡിജിറ്റൽ ഇന്ത്യ, ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ തുടങ്ങിയ ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ച വിവിധ സംരംഭങ്ങളുമായി ഇത് ചേർന്നുപോകുന്നു. മാറിക്കൊണ്ടിരിക്കുന്ന ഈ മാതൃകയിൽ, പരസ്പര സഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബിസിനസ്സ് അവസരങ്ങൾ കണ്ടെത്തുന്നതിനും മികച്ച സമ്പ്രദായങ്ങൾ പങ്കുവയ്ക്കുന്നതിനും ഡിജിറ്റൽ മേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനും ആസന്നമായ ആവശ്യകത നിലനിൽക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here