റാഞ്ചി : ഇഡി അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ജാർഖണ്ഡ്‌ മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറൻ. റാഞ്ചിയിലെ ഭൂമി ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന്‌ ആരോപിച്ചുള്ള കേസിൽ ഇന്നലെ രാത്രിയാണ് ഹേമന്ദ് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ഏഴുമണിക്കൂർനീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.

രാജി വച്ച ഹേമന്ദ് സോറന് പകരം ട്രാൻസ്‌പോർട്ട്‌ മന്ത്രി ചംപൈ സോറൻ പുതിയ മുഖ്യമന്ത്രിയായി. സോറന്റെ ഹർജി ആക്ടിങ് ചീഫ് ജസ്റ്റിസ് ചന്ദ്രശേഖർ, ജസ്റ്റിസ് അനുഭ റാവത്ത് ചൗധരി എന്നിവരടങ്ങിയെ ബെഞ്ച് അൽപ്പസമയത്തിനുള്ളിൽ പരി​ഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here