കോയമ്പത്തൂര്‍: വടവള്ളി ഇന്ദിരാനഗറില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കൂനൂര്‍ സ്വദേശി ധനലക്ഷ്മിയെയാണു (39) താമസസ്ഥലത്തു കൊല്ലപ്പെട്ടനിലയില്‍ കണ്ടത്.തിങ്കളാഴ്ച രാത്രിയാണ് സംഭവം. അരിവാള്‍കൊണ്ടുള്ള വെട്ടേറ്റാണ് ധനലക്ഷ്മി മരിച്ചതെന്ന് പോലീസ് പറഞ്ഞു.മരുതമല റോഡിലുള്ള ഇന്ദിരാനഗറില്‍ മാസി എന്നുപേരുള്ള ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരനും സുഹൃത്ത് മണിക്കുമൊപ്പമാണ് ധനലക്ഷ്മി താമസിച്ചിരുന്നത്. ഇവരെ ചോദ്യംചെയ്യുമെന്ന് പോലീസ് പറഞ്ഞു.മൃതദേഹം, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തി. വടവള്ളി പോലീസ്, സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചു. വിരലടയാളവിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരെത്തി ശാസ്ത്രീയപരിശോധനയും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here