കാസര്‍ഗോഡ് : സംഭവത്തില്‍ മൊഗ്രാല്‍ സ്വദേശി അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക്, ബന്ധമുപേക്ഷിച്ചാല്‍ പിതാവിനെ കൊലപ്പെടുത്തുമെന്ന് യുവാവിന്റെ ഭീഷണിയുണ്ടായിരുന്നുവിഷം കഴിച്ച പെണ്‍കുട്ടിയെ മംഗലാപുരത്തും ബംഗളൂരുവിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ച് ദിവസം പെണ്‍കുട്ടി ചികിത്സയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ യുവാവിനെതിരെ കുട്ടിയുടെ ബന്ധുക്കള്‍ ബദിയടുക്ക പൊലീസിന് പരാതി നല്‍കിയിരുന്നു.പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി യുവാവിനെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്ന് കണ്ടെത്തി. എന്നാല്‍ പിന്നീട് ഈ ബന്ധത്തില്‍ നിന്ന് പെണ്‍കുട്ടി പിന്മാറാന്‍ ശ്രമിച്ചതോടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് യുവാവ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here