തിരുവനന്തപുരം : പോത്തൻകോട് ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. കല്ലൂർ കുന്നുകാട് സ്വദേശിനി സുധയുടെ (49) മൂക്കാണ് ഭർത്താവ് അനിൽകുമാർ വെട്ടിയത്. സംഭവത്തിന് പിന്നാലെ അനിൽകുമാർ ഒളിവിൽ പോയി.അനിൽകുമാറും ആയി പിണങ്ങി താമസിക്കുകയായിരുന്നു സുധ. ബന്ധുവിൻ്റെ വീട്ടിൽ വെച്ച് ഒരു പ്രകോപനവും ഇല്ലാതെയാണ് അനിൽകുമാർ ഭാര്യയെ ആക്രമിച്ചതും മൂക്ക് വെട്ടിയതും. കുന്നുകാട് സ്വദേശിനി സുധയുടെ
കൈവിരലുകൾക്കും പരുക്കേറ്റിട്ടുണ്ട്. പോത്തൻകോട് പൊലീസ് വധശ്രമത്തിന് കേസ് എടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here