തിരുവനന്തപുരം: ടിടിഇയെ അന്യസംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് മറ്റൊരു സംഭവം കൂടി പുറത്തുവരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരം – കണ്ണൂർ ജനശദാബ്‌ദിയിൽ ടിടിഇയെ ഭിക്ഷാടകൻ ആക്രമിക്കുകയായിരുന്നു. ജെയ്‌സൺ തോമസ് എന്ന ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. ട്രെയിൻ നീങ്ങിത്തുടങ്ങിയതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്. ഉടൻതന്നെ അക്രമി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.തിരുവനന്തപുരത്ത് വച്ചായിരുന്നു സംഭവം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ ഇയാൾ ടിടിഇയോട് മോശമായി സംസാരിച്ചു. തുടർന്ന് ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ കഴിയില്ലെന്നും ഇറങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് പ്രതി ടിടിഇയെ ആക്രമിച്ചത്. ഉദ്യോഗസ്ഥന്റെ കണ്ണിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാരോടും കച്ചവടക്കാരോടും ഇയാൾ മോശമായി സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here