കൊച്ചി:ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വ നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചതായി പരാതി. ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും ഇതു സംബന്ധിച്ചു പരാതി നൽകി. പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നിയമമന്ത്രാലയത്തിനുമാണു പരാതി നൽകിയത്. സംഭവം വിവാദമായതോടെ രണ്ടു കോടതി ജീവനക്കാരെ സസ്പെൻഡ് ചെയ്തു.  അസി.റജിസ്ട്രാർ ടി.എ.സുധീഷ്, കോർട്ട് കീപ്പർ പി.എം.സുധീഷ് എന്നിവർക്കെതിരെയാണു നടപടി സ്വീകരിച്ചത്. ടി.എം.സുധീഷാണ് നാടകത്തിന്റെ സംഭാഷണം എഴുതിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. സംഭവം വിജിലൻസ് റജിസ്ട്രാർ അന്വേഷിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here