തൃശൂർ: കൈക്കൂലിക്കേസിൽ വെറ്ററിനറി ഡോക്ടറെ വിജിലൻസ് കോടതി കഠിനതടവിന് ശിക്ഷിച്ചു. പാലക്കാട് ‌ മലമ്പുഴ വെറ്ററിനറി ആശുപത്രിയിലെ  ഡോ. വി വി ശ്രീജിത്തിനെയാണ്‌ പോത്തിനെ പോസ്‌റ്റുമോർട്ടം ചെയ്യാൻ കൈക്കൂലി വാങ്ങിയതിന് തൃശൂർ വിജിലൻസ് കോടതി ജഡ്ജി ജി അനിൽ ഒരു വർഷം  കഠിനതടവിനും ഒരു ലക്ഷം രൂപ പിഴ അടയ്‌ക്കാനും ശിക്ഷിച്ചത്‌.

മലമ്പുഴയിലെ ഷറഫുദീൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാമിൽ ചത്ത പോത്തുകളുടെ പോസ്റ്റ്മോർട്ടം നടത്തുന്നതിനും ഇൻഷുറൻസ് ക്ലെയിം ഫോം പൂരിപ്പിച്ചു നൽകുന്നതിനുമാണ്‌ കൈക്കൂലി വാങ്ങിയത്‌. ഫാം ഉടമയായ ഷറഫുദീനിൽനിന്ന്‌ പോത്ത് ഒന്നിന് 1000 രൂപ തോതിൽ 4000 രൂപ വാങ്ങുന്നതിനിടെ പാലക്കാട് ‌വിജിലൻസ് ഡിവൈഎസ്‌പി കെ സതീശന്റെ നേതൃത്വത്തിലുള്ള  സംഘം കൈയോടെ പിടികൂടുകയായിരുന്നു. 

മൂന്നു വർഷം മുമ്പാണ്‌ കേസിനാസ്‌പദമായ സംഭവം. കഠിനതടവ്‌ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. പിഴസംഖ്യ  അടയ്‌ക്കാത്തപക്ഷം ആറുമാസം അധിക കഠിനതടവ് അനുഭവിക്കണം. വിജിലൻസിനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ ഇ ആർ സ്റ്റാലിൻ ഹാജരായി

LEAVE A REPLY

Please enter your comment!
Please enter your name here