അ​ടി​മാ​ലി: ഡ്രൈ​ഡേ​യി​ൽ മ​ദ്യം ശേ​ഖ​രി​ച്ച്​ ​​വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ഉ​ടു​മ്പ​ൻ​ചോ​ല എ​ക്സൈ​സ് റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തു. വ​ണ്ട​ൻ​മേ​ട് മാ​ലി ച​ക​നാ​ൽ സു​നി​ൽ നാ​രാ​യ​ണ​നാ​ണ്​ (33) പി​ടി​യി​ലാ​യ​ത്. 2.800 ലി​റ്റ​ർ മ​ദ്യ​വും 600 രൂ​പ​യും ക​ണ്ടെ​ടു​ത്തു. മാ​ലി ഭാ​ഗ​ത്ത് മ​ദ്യ​ക്ക​ച്ച​വ​ടം ര​ഹ​സ്യ​മാ​യി ന​ട​ക്കു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്.സു​നി​ൽ മു​ൻ​പും അ​ബ്കാ​രി കേ​സി​ൽ പ്ര​തി​യാ​യി ജ​യി​ൽ ശി​ക്ഷ​യ​നു​ഭ​വി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) ലി​ജോ ഉ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) മാ​രാ​യ അ​നൂ​പ്. കെ.​എ​സ്, നൗ​ഷാ​ദ്. എം, ​മീ​രാ​ൻ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ രേ​ഖ. ജി ​എ​ന്നി​വ​രാ​ണ് റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ്​ ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here