കോട്ടയം :കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ  ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ജെ​സ്ന മ​രി​യ ജെ​യിം​സി​നെ കാ​ണാ​താ​യ കേ​സി​ൽ ജെസ്‌നയുടെ അച്ഛൻ  ജെ​യിം​സ് വെ​ള്ളി​യാ​ഴ്ച(19/01/2024) സി​ജെ​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. കേ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​നു​മ​തി തേ​ടി ക്ലോ​ഷ​ർ റി​പ്പോ​ർ​ട്ട് സി​ബി​ഐ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് അ​ഭി​പ്രാ​യം അ​റി​യി​ക്കാ​ൻ 19ന് ​ഹാ​ജ​രാ​കാ​ൻ കോ​ട​തി ജെ​സ്ന​യു​ടെ അച്ചന്  നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. കേ​സി​ൽ പു​തി​യ തെ​ളി​വ് ല​ഭി​ച്ചാ​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്നാ​ണ് സി​ബി​ഐ നി​ല​പാ​ട്. 2018 മാ​ർ​ച്ച് 22 നാ​ണ് പു​ഞ്ച​വ​യ​ലി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് ജെ​സ്ന വീ​ട്ടി​ൽ നി​ന്ന് പോ​യ​ത്.

പി​ന്നീ​ട് ജെ​സ്ന​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സ​മീ​പ ജി​ല്ല​ക​ളി​ലും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ല്ല. നാ​ളെ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പി​താ​വ് ച​ർ​ച്ച ന​ട​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

കേ​സി​ൽ മ​ത​തീ​വ്ര​വാ​ദ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് സി​ബി​ഐ തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും തെ​ളി​വ് ല​ഭി​ച്ചി​ല്ലെ​ന്നും ജെ​സ്ന​യ്ക്കാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്നും സി​ബി​ഐ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here