ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ക്കെല്ലാം വധശിക്ഷയ്‌ക്ക് വിധിച്ച് കോടതി. കേസിലെ പ്രതികളായ 15 പ്രതികളും കുറ്റക്കാരാണെന്ന് തെളിഞ്ഞു. അതിക്രൂമായി ചുറ്റികയ്‌ക്ക് അടിച്ചും മറ്റുമാണ് രണ്‍ജിത്തിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. പിഎഫ്‌ഐ അനുകൂലികളാണ് ഇവരെല്ലാം.

മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ വിധിക്കുന്നത്. നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ്, നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിരുന്നു. ഇവര്‍ രണ്‍ജിത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയതായും കണ്ടെത്തിയിട്ടുണ്ട്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയാണ്. 2021 ഡിസംബര്‍ 19-നാണ് രണ്‍ജിത്ത് ശ്രീനിവാസനെ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് പിഎഫ്‌ഐക്കാര്‍ കൊല്ലപ്പെടുത്തിയത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു കൊല. മാസങ്ങള്‍ നീണ്ട ഗൂഢാലോചനയിലാണ് കൊലപാതകം നടപ്പിലാക്കിയത്.

കേസിന്റെ വിധി പ്രസ്താവന നടത്തുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ പോലീസ് കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കോടതിയും പരിസരത്തും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here