മണർകാട് :ഒന്നിച്ച് ഒരു പകൽ മുഴുവൻ ഒരേ പ്രായക്കാരോടൊപ്പം യാത്ര ചെയ്യാനായതിന്റെ സന്തോഷത്തിലാണ് കോട്ടയം മണർകാട് ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങൾ. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി എറണാകുളത്തേക്ക് സംഘടിപ്പിച്ച ഏകദിന വിനോദയാത്രയിലാണ് പ്രായാധിക്യങ്ങളെല്ലാം മറന്ന് കളിയും ചിരിയുമായി ഒരു പകൽ മുഴുവൻ കാഴ്ചകൾ കണ്ടുനടന്നത്. മണർകാട് ഗ്രാമ പഞ്ചായത്ത് വയോജന ക്ഷേമ പദ്ധതിയായ ‘തണലിന്റെ’ ഭാഗമായാണ് വയോജനങ്ങൾക്കായി സൗജന്യ വിനോദയാത്ര സംഘടിപ്പിച്ചത്.

വിനോദയാത്രയുടെ ഫ്‌ളാഗ് ഓഫ് ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നിർവഹിച്ചു. 90 വയോജനങ്ങളാണ് യാത്രയിൽ പങ്കെടുത്തത്. സ്‌പോൺസർഷിപ്പിലൂടെയാണ് യാത്രയ്ക്കുള്ള ചെലവ് കണ്ടെത്തിയത്. തൃപ്പൂണിത്തുറ ഹിൽ പാലസ്, മറൈൻ ഡ്രൈവ്, വാട്ടർ മെട്രോ, വൈപ്പിൻ ബീച്ച് എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here