രോമാഞ്ചം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിൽ നായകനായി ജിതു മാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആവേശം എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ചിത്രത്തിന്റെ പേരുപോലെ തന്നെ പ്രേക്ഷകരിൽ ആവേശമുണർത്തുന്നതാണ് ടീസർ.

ഫഹദ് ഗുണ്ടാ നേതാവാണെന്നാണ് ടീസർ നൽകുന്ന സൂചന. കട്ടിമീശയും, വെള്ള ഷർട്ടും പാന്റും കൂളിംഗ് ഗ്ലാസും, സ്വർണാഭരണങ്ങളും ധരിച്ചുള്ള ഫഹദാണ് ഒരു മിനിട്ടും നാൽപ്പത്തിമൂന്ന് സെക്കൻഡ് ദൈർഘ്യവുമുള്ള ടീസറിലുള്ളത്.

രോമാഞ്ചം പോലെ ബംഗളൂരു കേന്ദ്രീകരിച്ചാണ് ആവേശത്തിന്റെയും കഥയെന്നാണ് സൂചന. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്,ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here