എരുമേലി :ആർഎസ്പി ലോക്കൽ കമ്മിറ്റി എരുമേലി പേട്ടക്കവലയിൽ മെയ് ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. യുടിയുസി ജില്ലാ പ്രസിഡന്റ് എൻ സദാനന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുണ്ടക്കയം സോമൻ ഉദ്ഘാടനം നടത്തി. എ കെ സിബി, പി കെ റസാഖ്, കെ പി ബാബു, ഷീബ രമണൻ, പി കെ സൽമാൻ, റെജി വാളിപ്ലാക്കൽ, എം എസ് മുഹമ്മദാലി, സണ്ണി, പാപ്പച്ചൻ, ജോബി, സുശീല ജമാൽ, ഐസക്ക് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അഗം ഷീബ രമണൻ പതാക ഉയർത്തി. ലോക്കൽ കമ്മിറ്റി ഓഫീസിൽ പായസം വിതരണം നടത്തി.
