മുണ്ടക്കയം :മുണ്ടക്കയം ബൈപാസിൽ വിസ്മയമായി അംബാസിഡർ നിര…. പഴമയുടെ പ്രൗഢിയുമായി അംബാസിഡർ കാറുകൾ മുണ്ടക്കയത്ത് നിന്നും വാഗമണ്ണിലേക്ക്; ‘അംബ്രോക്സ് ഫാമിലി റൈഡ്’മുണ്ടക്കയം: അംബാസിഡർ കാർ ഉടമകളുടെ കൂട്ടായ്മയായ ‘അംബ്രോക്സ് കോട്ടയം’ സംഘടിപ്പിക്കുന്ന ഫാമിലി റൈഡ് ആരംഭിച്ചു, പഴമയുടെ പ്രൗഢി ചോരാത്ത ക്ലാസിക് കാറുകളും അവയുടെ ഉടമകളും കുടുംബാംഗങ്ങളും ചേർന്നുള്ള ഈ മനോഹര യാത്ര വാഗമണ്ണിലേക്കാണ് സംഘടിപ്പിച്ചിരിക്കുന്നത്.ഇന്ന് രാവിലെ 8:30-ന് മുണ്ടക്കയം ബൈപ്പാസ് റോഡിലാണ് റൈഡിനായി വാഹനങ്ങൾ ഒത്തുചേർന്നു . തുടർന്ന് 10 മണിയോടെ വാഗമണ്ണിലേക്കുള്ള യാത്ര പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഫ്ലാഗ് ഓഫ് ചെയ്തു, കാറുകളുടെ പാരമ്പര്യം നിലനിർത്തുന്നതിനും ഉടമകൾക്കിടയിൽ സൗഹൃദം പുതുക്കുന്നതിനുമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ‘പാരമ്പര്യം നയിക്കാം, ഒരുമിച്ച് ആഘോഷിക്കാം’ (Drive the Legacy. Celebrate Together) എന്ന സന്ദേശവുമായാണ് അംബ്രോക്സ് കോട്ടയം ഈ യാത്രയൊരുക്കുന്നത്.
