കെ.​സി. വേ​ണു​ഗോ​പാ​ലി​നെ പാ​ർ​ല​മെ​ന്‍റ് പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ആ​ല​പ്പു​ഴ എം​പി​യു​മാ​യ കെ.​സി. വേ​ണു​ഗോ​പാ​ലി​നെ പാ​ർ​ല​മെ​ന്‍റി​ലെ പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി​യു​ടെ (പി​എ​സി) അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ചു.
ലോ​ക്‌​സ​ഭാ സ‌്‌​പീ​ക്ക​ർ ഓം ​ബി​ർ​ള​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 2026 – 27 വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം.

15 ലോ​ക്‌​സ​ഭാ എം​പി​മാ​രും ഏ​ഴ് രാ​ജ്യ​സ​ഭാ എം​പി​മാ​രും അ​ട​ക്കം 22 അം​ഗ​ങ്ങ​ളാ​ണ് ക​മ്മി​റ്റി​യി​ലു​ണ്ടാ​കു​ക. നേ​ര​ത്തെ​യും കെ.​സി. വേ​ണു​ഗോ​പാ​ൽ ഈ ​ചു​മ​ത​ല വ​ഹി​ച്ചി​രു​ന്നു. പി​എ​സി ചെ​യ​ർ​മാ​ൻ പ​ദ​വി​യി​ലെ​ത്തു​ന്ന നാ​ലാ​മ​ത്തെ മ​ല​യാ​ളി​യാ​യി​രു​ന്നു കെ.​സി. വേ​ണു​ഗോ​പാ​ൽ. കേ​ര​ള​ത്തി​ൽ​നി​ന്ന് കെ.​സി​ക്ക് മു​ന്പേ ജോ​ൺ മ​ത്താ​യി
(1948 – 49), സി.​എം. സ്റ്റീ​ഫ​ൻ (1977 – 78), കെ.​വി. തോ​മ​സ് (2014 – 16) എ​ന്നി​വ​രും പി​എ​സി അ​ധ്യ​ക്ഷ​രാ​യി​ട്ടു​ണ്ട്.1967 മു​ത​ൽ പ്ര​തി​പ​ക്ഷ​ത്തി​നാ​ണ് പി​എ​സി അ​ധ്യ​ക്ഷ​സ്ഥാ​നം
ന​ൽ​കു​ന്ന​ത്. കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ലേ​ക്ക് കെ.​സി. വേ​ണു​ഗോ​പാ​ൽ വ​ര​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളും
പ്ര​വ​ർ​ത്ത​ക​രും ആ​വ​ശ്യം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പി​എ​സി ചെ​യ​ർ​മാ​ൻ പ​ദ​വി വീ​ണ്ടും അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!