കൂവപ്പള്ളി: പനിച്ചേപ്പള്ളി മൈലാടിയില്‍ അച്ചാമ്മ മാത്യു (104) അന്തരിച്ചു. സംസ്‌കാരം നാളെ (27-04-2026, തിങ്കള്‍) രാവിലെ 10ന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയില്‍. പരേത തമ്പലക്കാട് വടശ്ശേരില്‍ കുടുംബാംഗം. ഭര്‍ത്താവ് പരേതനായ മാത്യു. മക്കള്‍: സിസ്റ്റര്‍ തെയഡോഷ്യ എസ്ഡി (എസ്ഡി കോണ്‍വന്റ്, കരിക്കാട്ടൂര്‍), ഫാ. ജോസഫ് എംഎസ്ടി (ഉജ്ജെയ്ന്‍), മേഴ്‌സി കോയിത്തറ (കൈനകരി), സ്‌കറിയാച്ചന്‍, ആലീസ് (പൂവത്തോട്), പരേതരായ റോസമ്മ, തോമ്മാച്ചന്‍. മരുമക്കള്‍: വര്‍ഗീസ് കോയിത്തറ, മിനി വാളിപ്ലാക്കല്‍. മൃതദേഹം ഇന്ന് (ഞായര്‍) വൈകുന്നേരം അഞ്ചിന് വസതിയില്‍ കൊണ്ടുവരുന്നതാണ്.
