മദ്യം – മയക്ക്മരുന്ന് – വന്യമൃഗ ശല്യം എന്നിവയ്ക്കെതിരെ കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ സർവ്വകക്ഷി യോഗം സംഘടിപ്പിച്ചു

കൂട്ടിക്കൽ :മദ്യം, മയക്കുമരുന്ന് വിതരണവും ഉപയോഗവും തടയുന്നതിനും, വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് പരിഹാരമായി കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻസി അഗസ്റ്റിൻ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്തിൽ സർവ്വകക്ഷിയോഗം ചേർന്നു . ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പോലീസ്, എക്സൈസ്, ഫോറസ്റ്റ്, പഞ്ചായത്ത്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് പി ജിരാജ് യോഗം ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം പോലീസ് സർക്കിൾ ഇൻസ്പെക്ടർ സജീവ് കുമാർ ജെ എസ്, മുണ്ടക്കയം എക്സൈസ് ഇൻസ്പെക്ടർ മനോജ് ടി ജെ, വണ്ടൻ പതാൽ നഗരസഭ ഫോറസ്റ്റ് ഓഫീസർ മനോജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ ആർ. രാജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കിരൺ രാജൻ, റോസമ ജോൺ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജേക്കബ് ചാക്കോ, അനു ഷിജു, രാജിമോൾ ഷിബു, അംഗങ്ങളായ ബീന ഷാലറ്റ്, ഷീന ബൈജു, ജെസ്സി ജോസ്, ശാന്തഭായ് ജയകുമാർ, ജിജോ കാരക്കാട്ട്, പി.ജി. ദിനേശൻ, ഷീബ അബ്ദീൻ, ആൻ്റണി കടപ്ലാക്കൽ, സോബിൻ സി സോമൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരിജാകുമാരി അയ്യപ്പൻ, ഫാ: സേവ്യർ മാമൂട്ടിൽ, സി.എൻ വിശ്വനാഥൻ, ലത്തീഫ് പണിക്കവീട്ടിൽ ജിജോ. പതിയിൽ, സാദിഖ് മുഹമ്മദ്, വിവിധ മത സാമൂഹിക രാഷ്ട്രീയ കക്ഷി നേതാക്കൾ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, ഫിസിയോതെറാപ്പി ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!