കേരള സംസ്ഥാന യുവജന കമ്മീഷൻ 2025-26 വർഷത്തെ യൂത്ത് ഐക്കൺ & യുവ പ്രതിഭാ പുരസ്‌കാര വിതരണം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സംഘടിപ്പിച്ചു. ഉദ്ഘാടനവും പുരസ്‌കാര വിതരണവും സാംസ്‌കാരിക – ഫിഷറീസ് – യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. യുവജന കമ്മീഷൻ ചെയർപേഴ്‌സൺ എം. ഷാജർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്മീഷൻ അംഗങ്ങളായ വിനീഷ് വി. എ. സ്വാഗതവും ശ്രീജിത്ത് എച്ച് നന്ദിയും പറഞ്ഞു.യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ. സന്തോഷ് കുമാർ കെ. ആർ., യുവജന കമ്മീഷൻ അംഗങ്ങളായ പി സി ഷൈജു, ഷാജഹാൻ കെ., അഡ്വ. അബേഷ് അലോഷ്യസ്, വിജിത പി.സി., രൺദീപ് പി. പി., ബി. നിസാമുദ്ധീൻ, അഡ്വ. ബിബിൻ വർഗ്ഗീസ്, മൃദുല എസ്. കെ., യുവജന കമ്മീഷൻ സെക്രട്ടറി ദീപാ സുരേന്ദ്രൻ, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ഹരിനന്ദൻ ആർ. തുടങ്ങിയവർ സംസാരിച്ചു. കല/സാംസ്‌കാരികം, കായികം, സാഹിത്യം, കാർഷികം, വ്യവസായ സംരംഭകത്വം, മാധ്യമം തുടങ്ങിയ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാൽ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്ത യുവജനങ്ങളെയാണ് യൂത്ത് ഐക്കൺ അവാർഡിനായി തിരഞ്ഞെടുത്തത്. ശാരീരിക – മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങൾക്കാണ് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവപ്രതിഭാ പുരസ്‌കാരം നൽകുന്നത്.യൂത്ത് ഐക്കൺ പുരസ്‌കാര ജേതാക്കൾകല/സാംസ്‌കാരികം: കല്യാണി പ്രിയദർശൻ, സാഹിത്യം: അമൽ പിരപ്പൻകോട്, കായികം: പി. മുഹമ്മദ് അഫ്സൽ, കൃഷി/മൃഗസംരക്ഷണം: ആർ. വിഷ്ണുരാജ്, വ്യവസായം/സാങ്കേതികവിദ്യ: വിമൽ ഗോവിന്ദ്, മാധ്യമം: നിലീന അത്തോളി.യുവ പ്രതിഭാ പുരസ്‌കാര ജേതാക്കൾജിലുമോൾ മരിയറ്റ് തോമസ് (ഇടുക്കി), ഡോ. ശാരദാ ദേവി വി. (തിരുവനന്തപുരം), അമൽ ഇഖ്ബാൽ (മലപ്പുറം).
