സ്കോൾ കേരള : ഡി.സി.എ പരീക്ഷ ജൂൺ 20ന് ആരംഭിക്കും

സ്കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് പതിനൊന്നാം ബാച്ചിന്റെ പൊതു പരീക്ഷ ജൂൺ 20ന് ആരംഭിക്കും. പ്രായോഗിക പരീക്ഷ ജൂൺ 20, 21, 27, 28 തീയതികളിലും, തിയറി പരീക്ഷ ജൂലൈ 5, 11, 12, 19 തീയതികളിലും അതത് പഠന കേന്ദ്രങ്ങളിൽ നടക്കും.

പരീക്ഷാ ഫീസ് പിഴ കൂടാതെ മെയ് 4 മുതൽ 16 വരെയും 20 രൂപ പിഴയോടെ മെയ് 17 മുതൽ 26 വരെയും www.scolekerala.org മുഖേന ഓൺലൈനായി അടയ്ക്കാം. 900 രൂപയാണ് പരീക്ഷ ഫീസ്. വിശദാംശങ്ങൾ സ്കോൾ കേരള വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷ നോട്ടിഫിക്കേഷനിൽ നിന്നും ലഭിക്കും. ഫോൺ: 0471-2342950, 2342271.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!