മാലിന്യമുക്ത മുണ്ടക്കയം ലക്ഷ്യം; ബസ് സ്റ്റാൻഡ് ക്ലീൻ, പുഴയോരം സുന്ദരം:പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു

മുണ്ടക്കയത്തിന്റെ മുഖച്ഛായ മാറ്റാൻ പുതിയ ഭരണസമിതിയുടെ പടയോട്ടം വിജയം കാണുന്നു മുണ്ടക്കയം: പഞ്ചായത്തിനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യുവിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. പുതിയ ഭരണസമിതി അധികാരമേറ്റ് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ടൗണിലെ പ്രധാന മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള നീക്കത്തിലാണ് പഞ്ചായത്ത്.ബസ് സ്റ്റാൻഡ് പരിസരം ഇനി ക്ലീൻഏറ്റവും വലിയ വെല്ലുവിളിയായിരുന്ന മുണ്ടക്കയം ബസ് സ്റ്റാൻഡിലെ കൺഫർട്ട് സ്റ്റേഷന് പുറകിലുള്ള മാലിന്യക്കൂമ്പാരമാണ് കഴിഞ്ഞ ആഴ്ച പൂർണ്ണമായും നീക്കം ചെയ്തത്. പത്ത് ലോഡിലധികം മാലിന്യമാണ് ഇവിടെ നിന്നും മാറ്റിയത്. വർഷങ്ങളായി കെട്ടിക്കിടന്നിരുന്ന ഈ മാലിന്യം യാത്രക്കാർക്കും വ്യാപാരികൾക്കും വലിയ ആരോഗ്യ ഭീഷണിയായിരുന്നു. ബസ് സ്റ്റാൻഡിലെ വ്യാപാരികൾക്ക് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കർശന നിർദ്ദേശങ്ങൾ നൽകിയതോടെ ബസ് സ്റ്റാൻഡ് പരിസരം ഇപ്പോൾ വൃത്തിയായി സൂക്ഷിക്കുന്നുണ്ട്.മണിമലയാറിന്റെ തീരത്തും ശുചീകരണംബസ് സ്റ്റാൻഡ് ക്ലീൻ ചെയ്തതിന് പിന്നാലെ പുത്തൻചന്ത പ്രദേശത്തെ മണിമലയാറിന്റെ തീരത്തെ മാലിന്യക്കൂമ്പാരവും നീക്കം ചെയ്തു. പുഴയിലേക്ക് മാലിന്യം തള്ളുന്ന പ്രവണത തടയാൻ കർശന നടപടികളാണ് ഭരണസമിതി സ്വീകരിച്ചിരിക്കുന്നത്.മാലിന്യം തള്ളിയാൽ ₹25,000 പിഴടൗണിലും പുഴയോരങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. നിർദ്ദേശങ്ങൾ ലംഘിക്കുന്നവരിൽ നിന്നും 25,000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം.നാടിന്റെ നന്മയ്ക്കായി പഞ്ചായത്ത് സ്വീകരിക്കുന്ന ഇത്തരം നടപടികളോട് വ്യാപാരികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് പ്രസിഡന്റ് സൂസമ്മ മാത്യു അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!