നീറ്റ് പരീക്ഷ മെയ്‌ മൂന്നിന് ജില്ലയിലെ 33 കേന്ദ്രങ്ങളിൽ

വിദ്യാർത്ഥികൾ സമയക്രമം പാലിക്കണം – ജില്ലാ കളക്ടർ

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (യു.ജി) പരീക്ഷ മെയ്‌ മൂന്നിന്  ജില്ലയിലെ 33 കേന്ദ്രങ്ങളിൽ നടക്കും. ഉച്ചയ്ക്ക് രണ്ടിന്  ആരംഭിക്കുന്ന പരീക്ഷ വൈകിട്ട് അഞ്ചിന് അവസാനിക്കും. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും രാവിലെ 11 മുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും.അവസാന നിമിഷം ഉണ്ടാകാൻ സാധ്യതയുള്ള തിരക്കുകൾ ഒഴിവാക്കുന്നതിനായി എല്ലാ വിദ്യാർത്ഥികളും സമയക്രമം പാലിച്ച് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തണമെന്നും പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് സഹകരിക്കണമെന്നും ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!