സ​മു​ദാ​യ ശ​ക്തീ​ക​ര​ണ​ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ല്‍ മൂ​ന്നി​ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: സീ​റോ​മ​ല​ബാ​ര്‍ സ​ഭ 2026 വ​ര്‍​ഷം സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ര്‍​ഷ​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ല്‍ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കും.
കാ​ഞ്ഞി​ര​പ്പ​ള്ളി അ​ക്ക​ര​പ്പ​ള്ളി മൈ​താ​ന​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി ടൗ​ണ്‍ ചു​റ്റി മ​ഹാ​ജൂ​ബി​ലി ഹാ​ളി​ല്‍ സ​മാ​പി​ക്കും. രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ഡോ. ജോ​സ​ഫ്‌
വെ​ള്ള​മ​റ്റം റാ​ലി ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്യും.

തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക​ത്തീ​ഡ്ര​ല്‍ വി​കാ​രി​യും ആ​ര്‍​ച്ച്പ്രീ​സ്റ്റു​മാ​യ ഫാ. ​ഡോ. കു​ര്യ​ന്‍ താ​മ​ര​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തി​നാ​യി നി​യ​മപോ​രാ​ട്ടം
ന​ട​ത്തു​ന്ന അ​ഡ്വ. ജ​സ്റ്റി​ന്‍ പ​ള്ളി​വാ​തു​ക്ക​ല്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. തു​ട​ര്‍​ന്ന്‌ സ​മു​ദാ​യ ശ​ക്തീ​ക​ര​ണ പ്ര​തി​ജ്ഞ​യോ​ടെ യോ​ഗം സ​മാ​പി​ക്കും.
ഏ​പ്രി​ല്‍ 18 മു​ത​ൽ മേ​യ് ര​ണ്ടു​വ​രെ ന​ട​ന്നു​വ​രു​ന്ന കൂ​ട്ടാ​യ്മ​ക​ളു​ടെ സം​ഗ​മ സ​മാ​പ​ന​മാ​ണ് വി​പു​ല​മാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ളി​ലൂ​ടെ സ​മു​ദാ​യ​ബോ​ധം പ​ക​ര്‍​ന്നു കൊ​ടു​ക്കു​ക​യും സ​മു​ദാ​യ​സ്‌​നേ​ഹം വ​ള​ര്‍​ത്തു​ക​യും സ​മു​ദാ​യ​ത്തി​ന്‍റെ പി​ന്നാ​ക്കാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണു​ക​യും സ​മു​ദാ​യ മു​ന്നേ​റ്റ​ങ്ങ​ള്‍​ക്ക് പു​ന​രാ​രം​ഭം കു​റി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​മു​ദാ​യ​ശ​ക്തീ​ക​ര​ണ​വ​ര്‍​ഷം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
വ​ര്‍​ഗീ​യ​ത​യി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി, സ​മു​ദാ​യ​ബോ​ധ​വും സ്‌​നേ​ഹ​വും കൂ​ട്ടാ​യ്മ​യും വ​ള​ര്‍​ത്തു​ന്ന ദൗ​ത്യ​മാ​ണ് ഇ​ട​വ​ക സ​മൂ​ഹം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നത്.ക​ത്തീ​ഡ്ര​ല്‍ വി​കാ​രി​യും ആ​ര്‍​ച്ച്പ്രീ​സ്റ്റു​മാ​യ ഫാ. ​ഡോ. കു​ര്യ​ന്‍ താ​മ​ര​ശേ​രി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ടോ​ണി മു​ള​ങ്ങാ​ശേ​രി, ഫാ. ​ജ​സ്റ്റി​ന്‍ മ​ണി​മ​ല, കൈ​ക്കാ​ര​ന്മാ​രാ​യ കെ.​സി. ഡൊ​മി​നി​ക് ക​രി​പ്പാ​പ്പ​റ​മ്പി​ല്‍, ഇ​ട്ടി​രാ​ച്ച​ന്‍ കൊ​ല്ലം​കു​ളം, ടി.​സി. ചാ​ക്കോ വാ​വ​ലു​മാ​ക്ക​ല്‍, പി.​കെ. കു​രു​വി​ള പി​ണ​മ​റു​കി​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജേ​ക്ക​ബ് ചെ​റി​യ​മു​ക്ക​ട, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ റെ​ജി കൊ​ച്ചു​ക​രി​പ്പാ​പ്പ​റ​മ്പി​ല്‍, റാ​ലി ക​ണ്‍​വീ​ന​ര്‍ റെ​ജി കൈ​പ്പ​ന്‍​പ്ലാ​ക്ക​ല്‍, വി​വി​ധ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!