എരുമേലി :ഇടകടത്തി പമ്പാനദിയിൽ കാണാതായ എരുമേലി എലിവാലിക്കര മണ്ണാലയിൽ സുജിത്തി(36) ന്റെ മൃതദേഹം കണ്ടെത്തി . ഇന്ന് രാവിലെ ഫയർഫോഴ്സിന്റെ നേതൃത്വത്തിലുള്ള തിരച്ചിൽ സംഘമാണ് കണ്ടെത്തിയത്. മൃതദേഹം കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. .ഇന്നലെ വൈകിട്ടാണ് 3 സുഹൃത്തുക്കൾക്കൊപ്പം സുജിത്പമ്പ ആറ്റിൽ ഇടകടത്തി ഭാഗത്ത് കുളിക്കാൻ ഇറങ്ങിയത് .
അഗ്‌നിരക്ഷാ സേന സ്‌കൂബാ ടിം തിരച്ചിൽ ആരംഭിച്ചെങ്കിലും രാത്രിയായതിനാൽ
നിർത്തിയിരുന്നു .
