എരുമേലി: പമ്പയാറ്റിലെ ഇടകടത്തി കയത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ
കാണാതായി. എരുമേലി എലിവാലിക്കര മണ്ണാലയിൽ സുജിത്തിനെ (36)ആണ് കാണാതായത്.
വൈകിട്ടാണ് 3 സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്.
അഗ്നിരക്ഷാ സേന സ്കൂബാ ടിം തിരച്ചിൽ ആരംഭിച്ചെങ്കിലും രാത്രിയായതിനാൽ
നിർത്തി. നാളെ തിരച്ചിൽ തുടരും.
