കോട്ടയം: സെൻസസ് -2027ന്റെ ഭാഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനിൽ സ്വയം
രേഖപ്പെടുത്താനുള്ള (സെൽഫ് എന്യുമറേഷൻ) സൗകര്യം ജൂൺ 16 മുതൽ ലഭ്യമാകും. ജൂൺ
30 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്.സെൻസസ്
ഉദ്യോഗസ്ഥർ വീടുകളിൽ എത്തുന്നതിന് മുൻപ് വ്യക്തികൾക്ക് തങ്ങളുടെ
കുടുംബത്തിലെ വിവരങ്ങൾ ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് സമർപ്പിക്കാനുള്ള
സംവിധാനമാണ് സെൽഫ് എന്യുമറേഷൻ. ഏകദേശം 15-20 മിനിറ്റിനുള്ളിൽ ഈ പ്രക്രിയ
പൂർത്തിയാക്കാൻ സാധിക്കും.രജിസ്റ്റർ ചെയ്യേണ്ട വിധംhttps://se.census.gov.in എന്ന പോർട്ടൽ സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക. കുടുംബനാഥന്റെ പേരും മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്യുക.ഒരു
മൊബൈൽ നമ്പർ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇഷ്ടമുള്ള
ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷൻ പൂർത്തിയാക്കുക.ഒരിക്കൽ
തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാൻ കഴിയില്ല. പോർട്ടലിലെ മാപ്പിൽ വീടിന്റെ
കൃത്യമായ സ്ഥാനം ‘റെഡ് മാർക്കർ’ ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ടതുണ്ട്.
സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകി വിവരങ്ങൾ പരിശോധിച്ച
ശേഷം ഫൈനൽ സബ്മിറ്റ് നൽകുക.വിവരങ്ങൾ വിജയകരമായി നൽകി കഴിഞ്ഞാൽ
‘എച്ച്’ എന്ന് തുടങ്ങുന്ന 11 അക്ക സെൽഫ്-എന്യുമറേഷൻ ഐഡി (എസ് ഇ ഐഡി)
ലഭിക്കും. സെൻസസ് ഉദ്യോഗസ്ഥർ പിന്നീട് വീട് സന്ദർശിക്കുമ്പോൾ ഈ ഐഡി
കൈമാറിയാൽ മതിയാകും. ഇതോടെ വിവരങ്ങൾ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും.ജൂൺ 30-നകം വിവരങ്ങൾ സമർപ്പിക്കാത്തവർക്ക് സെൽഫ്- എന്യുമറേഷൻ പൂർത്തിയാക്കാൻ കഴിയില്ല.അങ്ങനെയുള്ളവരുടെ
വിവരങ്ങൾ ഉദ്യോഗസ്ഥർ നേരിട്ട് ശേഖരിക്കും. സർക്കാർ ഉദ്യോഗസ്ഥരും
പൊതുജനങ്ങളും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ
സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു. കൂടുതൽ
വിശദമായി കാര്യങ്ങൾ മനസ്സിലാക്കുന്നതിന് പോർട്ടലിൽ യൂസർ ഗൈഡും ലഭ്യമാണ്.

Çok yararlı bi yazı olmuş hocam teşekkür ederim .Sizin yazılarınızı beğenerek okuyorum elinize sağlık.
kamislot hadir sebagai link alternatif slot online terpercaya dengan akses cepat dan stabil, menyediakan berbagai game super seru, fitur lengkap, dan peluang menang besar setiap hari.