പാലാ: 2027 സിവിൽ സർവീസ് പരീക്ഷയ്ക്ക് പരിശീലനം നല്കുന്ന ഫുൾ ടൈം കോഴ്സിന് പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ഒരുകോടി രൂപയുടെ സ്കോളർഷിപ്പുകൾ ഒരുക്കിയിരി ക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദപഠനം പൂർത്തിയാക്കിയവർക്കാണ് ഫുൾ ടൈം കോ ഴ്സിന് പ്രവേശനം. മേയ് ഒന്ന്, ഒമ്പത് തീയതികളിലായി നടക്കുന്ന സ്കോളർഷിപ്പ് പരീക്ഷക ളിലെ മികവും കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയും പരിഗണിച്ചായിരിക്കും സ്കോളർഷിപ്പ് അനുവദിക്കുക. മേയ് 9 ലെ പരീക്ഷയിൽ 35% മാർക്ക് എങ്കിലും നേടുന്നവർക്ക് ഓരോ ലക്ഷം രൂപാവീതം സ്കോളർഷിപ്പ് അനുവദിക്കും.
ഒരു വർഷം നീണ്ടുനില്ക്കുന്ന ക്ലാസ്സുകളും എഴുത്തുപരിശീലനവും ടെസ്റ്റു സീരീസുകളും തുടർന്ന് ഒരു വർഷക്കാലത്തെ തുടർപഠനവും അടങ്ങുന്നതാണ് ഫുൾ ടൈം കോഴ്സ്. ആദ്യ ബാച്ച് മേയ് 11 ന് ആരംഭിക്കും. നൂറിലധികം വരുന്ന എൻ.സി.ആർ.ടി. റിവിഷൻ ക്ലാസ്സുകളും കൂടുതൽ മാതൃകാടെസ്റ്റുകളും മെയിൻസ് എഴുത്തുപരിശീലനവും ഉൾപ്പെടുത്തി പരിശീലനപ ദ്ധതി പുനരാവിഷ്കരിച്ചിട്ടുണ്ട്. തുടക്കക്കാരായ വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് പരീക്ഷാരീതികളും പഠനരീതികളും പരിചയപ്പെടുത്തുന്ന ബ്രിഡ്ജ് കോഴ്സ് എല്ലാ വിദ്യാർത്ഥി കൾക്കും സൗജന്യമായി പങ്കെടുക്കാം. ദേശീയതലത്തിൽ ശ്രദ്ധേയരായ അധ്യാപകരെ പുതു തായി വിന്യസിക്കും. ആദ്യപരിശ്രമത്തിൽത്തന്നെ വിജയം നേടാനാവുംവിധം പരിചയസമ്പന്ന രായ അധ്യാപകരുടെ മെന്റർ ഷിപ്പും ഒരുക്കിയിരിക്കുന്നു. രാജ്യത്തെതന്നെ ഏറ്റവും മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുക്കിയിരിക്കുന്നത്. സമയബന്ധിതമായും ചിട്ട യോടെയും തികഞ്ഞ അച്ചടക്കത്തോടെയും നടത്തപ്പെടുന്ന പാഠ്യപദ്ധതിയിലൂടെ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് തെക്കൻ ഭാരതത്തിലെ ഏറ്റവും മെച്ചപ്പെട്ട പഠനസാഹചര്യങ്ങളുള്ള സിവിൽ സർവീസ് പരിശീലനകേന്ദ്രമായി മാറിയിട്ടുണ്ട്. ദേവഗിരി കോളജ് കോഴിക്കോട്, എം.എ. കോളജ് കോതമംഗലം, മാർ ഇവാനിയോസ് കോളജ് തിരുവനന്തപുരം, ബസേലിയോസ് കോളജ് കോട്ടയം എന്നീ കോളജുകളിലും ഇൻസ്റ്റിറ്റ്യൂട്ട് സിവിൽ സർവീസ് പരിശീലനം നല്കിവരുന്നു. തിരുവന ന്തപുരം ലൂദ് ഫൊറോനാപ്പള്ളി കാമ്പസിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബ്രാഞ്ച് പ്രവർത്തിക്കുന്നുണ്ട്. പാലാ യിലെപ്പോലെതന്നെ ഫുൾ ടൈം കോഴ്സും റീഡിങ് റൂമും തിരുവനന്തപുരം സെന്ററിലും ഒരുക്കി യിട്ടുണ്ട്. ചങ്ങനാശ്ശേരി അതിരൂപതയുടെയും പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെയും സംയു ക്താഭിമുഖ്യത്തിൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രക്ഷാധികാരികൾ ആർച്ചു ബിഷപ് മാർ തോമസ് തറയിൽ, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാർ ജോസ് പുളിക്കൽ എന്നിവരാണ്.
ചെറുപ്പത്തിൽത്തന്നെ കുട്ടികളെ സമഗ്രവളർച്ചയിലേക്കു നയിക്കാനുതകുന്ന പാഠ്യപരി ശീലനപദ്ധതികളും ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നുണ്ട്. 5 മുതൽ 8 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥി കൾക്കായി ബ്ലൂമിങ് മൈൻഡ്സ്, 9, 10 ക്ലാസ്സുകാർക്കായി ബ്യൂട്ടിഫുൾ മൈൻഡ്സ്, ഹയർ സെക്ക ൻഡറി വിദ്യാർത്ഥികൾക്കായി കരിസ്മാ ഫൗണ്ടേഷൻ കോഴ്സ്, കോളജ് വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ആഡോൺ കോഴ്സ്, തുടർപഠിതാക്കൾക്കായി എറൈസ് പാഗ്രാം, പി.എ സ്.സി. കോച്ചിങ് മുതലായവ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന മറ്റു പരിശീലനപദ്ധതികളാണ്.
സേവ്യർ ബോർഡ് ഓഫ് ഹയർ സ്റ്റഡീസ്, ബാംഗ്ലൂർ ക്രിജയന്തി യൂണിവേഴ്സിറ്റി മുത ലായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ വർഷം പാലായിൽ സിവിൽ സർവീസ് പരിശീലനത്തിനെത്തും. ലോകത്ത് എവിടെയിരുന്നും പരിശീലനം നേടാനാവുംവിധം ഓൺലൈൻ ക്ലാസുകളും, മെന്റർഷിപ്പും ടെസ്റ്റ് സീരിസും എഴുത്തുപരിശീലനവും ക്രമീകരിച്ചിട്ടുണ്ട്. പബ്ളിക് അഡ്മിനിസ്ട്രേഷൻ ഡിഗ്രിയോ ടൊപ്പം മൂന്നു വർഷങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന സിവിൽ സർവീസ് ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സ് 21-ാം വയസ്സിൽ ഐ.എ.എസി ൽ എത്തുന്നതിന് വിദ്യാർത്ഥികളെ സഹായിക്കും. നാളിതുവരെ 382 പേരെ ഇന്ത്യൻ സിവിൽ സർവീസിലും മറ്റനേകരെ സമാന സർവീസുക ളിലും എത്തിക്കുന്നതിൽ പങ്കുചേരാനായി എന്നത് വലിയ നേട്ടമാണ്. ഇക്കഴിഞ്ഞ കെ.എ.എസ്. പരീക്ഷയിൽ 2, 3, 4, 10 റാങ്കുകൾ നേടാനായതും ഒന്നാം റാങ്കുൾപ്പെടെ 13 പേരെ പഞ്ചായത്ത്
മുനിസിപ്പൽ സെക്രട്ടറി പരീക്ഷയിൽ ജയിപ്പിക്കാനായതും 9 പേർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷാറാങ്ക് പട്ടികയിൽ ഇടം പിടിച്ചതും സമീപകാലത്തെ നേട്ടങ്ങളിൽപ്പെടുന്നു. രാജ്യത്തെ ഏതൊരു മത്സരപ്പരീക്ഷയും വിജയിക്കാനാവുന്ന വിധമാണ് പരിശീലന പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുള്ളത്.
തുടക്കക്കാർക്കുള്ള ബ്രിഡ്ജ് കോഴ്സ്, എൻ.സി.ആർ.ടി. റിവിഷൻ ക്ലാസ്സുകൾ, പതിനായിര ത്തിലധിതം ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന ടെസ്റ്റ് സീരിസുകൾ, റെമഡിയൽ ക്ലാസുകൾ, ജ്യോഗ്രഫി കാർട്ടോഗ്രാം, വർക്കുബുക്കുകൾ, കറന്റ് അഫയേഴ്സ് വിശകലനം, വ്യക്തിഗത മെന്റർഷിപ്പ്, എല്ലാറ്റിനുമുപരി ശാന്തമായ പഠനാന്തരീക്ഷം, മെച്ചപ്പെട്ട അച്ചടക്കം മുതലായവ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകതകളാണ്.
പാഠ്യപരിശീലന പദ്ധതികൾ പുനരാവിഷ്കരിച്ചും അധ്യാപകരുടെ ശ്രേണി വികസിപ്പിച്ചും വിദ്യാർത്ഥികളുടെ പങ്കാളിത്തവും കൂട്ടായ്മയും വർദ്ധിപ്പിച്ചും കൂടുതൽ എഴുത്തുപരിശീലനവും മാതൃകാടെസ്റ്റുകളും ഉൾപ്പെടുത്തിയും സാമ്പത്തികബുദ്ധിമുട്ടുള്ള മിടുക്കരായ വിദ്യാർത്ഥികൾക്കെ ല്ലാവർക്കും സ്കോളർഷിപ്പ് ഒരുക്കിയും സ്ഥാപനത്തിന്റെ പ്രവർത്തനമേഖല സംസ്ഥാനത്തിനു വെളിയിലേക്ക് എത്തിച്ചും 2027 ൽ സമൂലമായ ഒരു മാറ്റവും റിസൾട്ടിൽ വൻകുതിപ്പുമാണ് ഇൻസ്റ്റി റ്റ്യൂട്ട് ലക്ഷ്യം വയ്ക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ മോൺ. സെബാസ്റ്റ്യൻ വേത്താ ന ത്ത്, പ്രിൻസിപ്പൽ ഡോ. വി.വി. ജോർജുകുട്ടി ഒട്ടലാങ്കൽ, വൈസ് പ്രിൻസിപ്പൽ ആൻഡ് ഡീൻ അക്കാദമിക് ഫാ. സെബാസ്റ്റ്യൻ ചാമക്കാലായിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

canlı maç izle, taraftarium24 hd izle inat tv
#rikvip #conggamerikvip #rikvipcom #taixiurikvip #linkkhongchanrikvip #linkvaorikvip #dangkyrikvip
nohu90 là cổng game nổ hũ đổi thưởng chất lượng cao, cung cấp nhiều trò chơi hấp dẫn như slot, bắn cá và game bài online. Nền tảng hoạt động mượt mà, bảo mật tốt và hỗ trợ giao dịch nhanh chóng.