മുക്കൂട്ടുതറ ;മുക്കൂട്ടുതറയിലെ നാട്ടുകാർക്ക് ഇപ്പോൾ സുപരിചിതയാണ് സുകൃത. ഇക്കഴിഞ്ഞ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ട്യൂഷനോ മറ്റു കോച്ചിങ്ങുകളോയില്ലാതെ 500 ൽ 492 മാർക്ക് നേടിയ സുകൃതയെ നിരവധി പേർ അഭിനന്ദനങ്ങൾ അറിയിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വീട്ടിൽ എത്തി സുകൃതയെ അഭിനന്ദനങ്ങൾ അറിയിച്ചതിനൊപ്പം പൊന്നാട ചാർത്തി ആദരിച്ചു. വാർഡ് മെമ്പർ സന്തോഷ് കുമാറും സമീപവാസികളും, കുടുംബാംഗങ്ങളും എംഎൽഎ യ്ക്കൊപ്പമുണ്ടായിരുന്നു. മുട്ടപ്പള്ളി പഴുക്കാക്കുളം സജി, ഓമന ദമ്പതികളുടെ മകളായ പി എസ് സുകൃത എലിവാലിക്കര സെന്റ് മേരിസ് കോൺവെന്റ് സ്കൂളിൽ നിന്നാണ് മികച്ച വിജയം നേടിയത്.
