എരുമേലി: കരിങ്കല്ലുംമൂഴിയിൽ ശബരിമല തീർത്ഥാടകരുടെ കാർമറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക് . ചാലക്കുടി സ്വദേശികളായ ജയലക്ഷ്മി (52 ), രതീഷ് (41 ),വിസ്മയ ( 10 ),അവിനാശ് (20 ),അനിൽകുമാർ (47 )എന്നിവർക്കാണ് പരിക്കേറ്റത് . ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ കരിങ്കല്ലുംമൂഴി ഇറക്കത്തിൽ വച്ച് നിയന്ത്രണം വിട്ട കാർ റോഡരികിലുള്ള സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
