സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം: 98.4 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥിനിയുൾപ്പടെ നൂറ് ശതമാനം വിജയം നേടി സെന്റ് മേരീസ് കോൺവെന്റ് സ്‌കൂൾ എലിവാലിക്കര.

എരുമേലി: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നൂറ് ശതമാനം വിജയം നേടി സെന്റ് മേരീസ് കോൺവെന്റ് സ്‌കൂൾ എലിവാലിക്കര. 98.4 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥിനിയുൾപ്പടെ നൂറ് ശതമാനം വിജയം വിജയമാണ് സ്‌കൂൾ കരസ്ഥമാക്കിയത്. സുകൃത പി എസ് എന്ന വിദ്യാർത്ഥിനിയാണ് 98.4 ശതമാനം മാർക്ക് നേടി സ്‌കൂളിന് അഭിമാനമായത്. 500-ൽ 492 മാർക്ക് വാങ്ങിയാണ് സുകൃത സ്കൂളിൽ ഒന്നാമതായത്. സുകൃതയുടെ ഈ ഉജ്ജ്വല നേട്ടം സ്കൂളിനും നാടിനും അഭിമാനമായി. വിദ്യാർത്ഥികളായ നിദ നിസാർ (95.4%), ആസിഫ നൗഷാദ് (94.8%), നൗറിൻ ഫാത്തിമ (92.4%) എന്നിവരാണ് തൊട്ടുപിന്നാലെ മികച്ച വിജയം നേടിയ മറ്റു വിദ്യാർത്ഥികൾ. അൽഫോൻസ മേരി ജോസ്, ആൽഫ നജീബ്, ആദിത്യ രാജേഷ്, ലാവണ്യ ലതീഷ്, നന്ദന സുധീഷ്, നവമി കൃഷ്ണ പി.എസ് എന്നിവരും മികച്ച മാർക്ക് നേടി. മലയോര മേഖലയിൽ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന സ്‌കൂളാണ് സെന്റ് മേരീസ് കോൺവെന്റ് സ്‌കൂൾ എലിവാലിക്കര. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് മേരി ഓഫ് ഏയ്ഞ്ചൽസിന്റെ കീഴിലുള്ളതാണ് 23 വർഷം പ്രവർത്തന പാരമ്പര്യമുള്ള സ്‌കൂൾ. വിദ്യാർഥികളുടെ കഠിനാദ്ധ്വാനവും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ഏകോപിത പരിശ്രമവും സമന്വയിച്ചപ്പോഴാണ് മികച്ച നേട്ടം സ്വന്തമാക്കുവാൻ സ്കൂളിന് കഴിഞ്ഞതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ.സലോമി എഫ്.എസ്.എം.എ പറഞ്ഞു. വിദ്യാർത്ഥികളുടെ ഈ വലിയ വിജയത്തിൽ സ്കൂൾ മാനേജ്‌മെന്റ്, അധ്യാപകർ, പി ടി എ അംഗങ്ങൾ തുടങ്ങിയവർ അനുമോദനങ്ങൾ രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!