എരുമേലിയിൽ വോട്ടിൽ തീപാറുന്നത് വാഴക്കാല ,എലിവാലിക്കര ,പമ്പാവാലി വാർഡുകളിൽ ,വിധി നിർണായകം ,പഞ്ചായത്ത് ഭരണത്തെയും ബാധിക്കും 

എരുമേലി :രാഷ്ട്രീയ ചതുരംഗക്കളിയിൽ ആര് ജയിക്കുമെന്ന് ജനം ഉറ്റുനോക്കുന്ന എരുമേലിയിലെ   മൂന്ന് വാർഡുകളാണ് വാഴക്കാല ,എലിവാലിക്കര ,പമ്പാവാലി എന്നിവ.വാഴക്കാല വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി സി പി എമ്മിലെ വി ഐ അജിയും (സെയ്തുമുഹമ്മദ്‌ ) യൂ ഡി എഫിൽ മുസ്ലിം ലീഗ് സീറ്റിൽ ഐ എൻ ടി യൂ  സി പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റും എരുമേലി  ജമാഅത്ത് പ്രസിഡന്റുമായ   നാസർ പനച്ചിയും ,എൻ ഡി എ യിൽ ബി ജെ പി സ്ഥാനാർത്ഥിയായി ശ്രീകുമാർ ശ്രീപാദവും ഏറ്റുമുട്ടുകയാണ് .ആമക്കുന്നിലെ  രാജേഷും ലീഗിൽ നിന്നിടഞ്ഞ   നിസാർ പ്ലാമൂട്ടിലും മത്സരരംഗത്തുണ്ട് .കുടുംബ, രാഷ്ട്രീയ ,സാമൂദായിക കിടമത്സരങ്ങൾ ഇടത് ,വലത് സ്ഥാനാർത്ഥികൾക്ക് വെല്ലുവിളിയാകുമെന്നത് ഇവിടുത്തെ തെരഞ്ഞെടുപ്പ് ഫലത്തെ  എല്ലാവരും ഉറ്റുനോക്കുന്ന ഘടകമാണ് .ബി ജെ പി മുൻ തെരഞ്ഞെടുപ്പിൽ പിടിച്ച വോട്ടുകൾ ശ്രദ്ധേയമാണ് .കുടുംബ, രാഷ്ട്രീയ ,സാമൂദായിക കിടമത്സരങ്ങൾ കൊണ്ട് ഇവിടെ എന്ത് സംഭവിക്കും എന്നത് പ്രവചനാതീതമാണ് .മാത്രമല്ല വാഴക്കാല വാർഡിലെ തെരഞ്ഞെടുപ്പിന്റെ പ്രതിഫലങ്ങൾ കോൺഗ്രസ്സ് മത്സരിക്കുന്ന വാർഡുകളിലെ സ്ഥാനാർത്ഥികളെ ബാധിക്കുമെന്നതും സുനിശ്ചിതമാണ് .യൂ ഡി എഫിന്റെ  ജില്ലാ ,ബ്ലോക്ക് സ്ഥാനാർഥികളെയും ഇവിടുത്തെ മത്സരം   വോട്ടെടുപ്പിൽ ദോഷകരമായി ബാധിക്കും എന്നതാണ് സത്യം .

എലിവാലിക്കര വാർഡിൽ ഇടതുപക്ഷത്ത് സി പി എം ലെ കെ സി ജോർജ്ജുകുട്ടിയും യൂ ഡി എഫിൽ കോൺഗ്രസിലെ ബിനോയി ഇലവുങ്കലും എൻ ഡി എ യിൽ ബി ജെ പി സ്ഥാനാർത്ഥിയായി വയലിൽ മോഹനനുമാണ് ഏറ്റുമുട്ടുന്നത് . സിപിഎം ലോക്കൽ സെക്രട്ടറി സ്ഥാനത്ത് മുക്കൂട്ടുതറയിൽ കാൽ നൂറ്റാണ്ട് തികച്ച സഖാവ്.  ഇതുവരെ ഒരു ബാങ്ക് തെരഞ്ഞെടുപ്പിൽ പോലും സ്ഥാനാർത്ഥിയാകാതെ പാർട്ടിയെ നയിച്ച കെ സി യെ ഇത്തവണ സ്ഥാനാർത്ഥിയാക്കി പാർട്ടി .കഴിഞ്ഞ തവണ എലിവാലിക്കര വാർഡ് വനിതാ സംവരണമായിരുന്നു. അന്ന് ജയം കെ സി യുടെ ഭാര്യ തങ്കമ്മ ജോർജ്കുട്ടിക്കായിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ് പദവി വരെ എത്തിയ ആ ഭരണ തുടർച്ചയാണ് കെ സി യുടെ സ്ഥാനാർത്ഥിത്വത്തിലൂടെ സിപിഎം പ്രതീക്ഷിക്കുന്നത്.ബിനോയ്‌ എത്തിയിരിക്കുന്നത് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സ്ഥാനം വരെ എത്തിയ സ്വതന്ത്ര വിജയത്തെ തുടർന്നാണ് .സ്വതന്ത്രനായി വന്നു പിന്നീട്   കോൺഗ്രസിൽ സഹയാത്രികനായ ബിനോയിയുടെയും നാളുകളായി ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വയലിൽ മോഹനന്റേയും കടന്നുവരവ് മത്സരം അത്ര ചെറുതല്ലാതാക്കിയിരിക്കുന്നു .ഇവിടെയും വാഴക്കലായുടെ അടിയൊഴുക്കുകൾ വന്നാൽ അതിശയിക്കേണ്ടതില്ല . ഇഞ്ചോട് ഇഞ്ച് പോരാട്ടമായിരിക്കും ഇവിടെ എല്ലാ  മുന്നണിയ്ക്കും നടത്തേണ്ടി വരിക എന്ന് പറയപ്പെടുന്നു .കേരളാ കോൺഗ്രസ് മാണി കോൺഗ്രസ് പോര് കൊണ്ട് എല്ലാ തെരഞ്ഞെടുപ്പ് കാലത്തും വിഷയങ്ങൾ ഉണ്ടായിട്ടുള്ള കിഴക്കൻ മേഖലയിലെ വാർഡാണ് പമ്പാവാലി മുന്നണി നെത്ര്വതങ്ങൾ പറഞ്ഞാലൊന്നും കേൾക്കുന്ന ശീലം ഇവിടത്തെ പാർട്ടി ഘടകങ്ങൾക്കില്ല .അതുകൊണ്ടുതന്നെ പമ്പാവാലിക്കാർ തീരുമാനിക്കുന്നത് അങ്ങ് നടപ്പിലാക്കുകയാണ് ചെയ്യുന്നത് .ഇടതും വലതിലും മത്സരിക്കുന്നത് അളിയന്മാർ ആണെന്നതുകൊണ്ട് തന്നെ സംസ്ഥാനമൊട്ടാകെ ശ്രെദ്ധയാകർഷിച്ച വാർഡാണ് പമ്പാവാലി .കുടുംബത്തിലെ ആളുകൾ ആർക്ക് വോട്ടുചെയ്യുമെന്നത് അവരുടെ കുടുംബരഹസ്യമായി അവശേഷിക്കും .കാർഷിക മേഖലയായ ഇവിടെ കർഷകരുടെ സ്ഥാനാർത്ഥി ആയാണ് ടോമിന്റെ സ്വതന്ത്രനായുള്ള   രംഗ പ്രവേശനം.    യൂത്ത് ഫ്രണ്ട് എം മുൻ മണ്ഡലം പ്രസിഡന്റും കേരള കോൺഗ്രസ്‌ എമ്മിന്റെ സജീവ നേതാവും കൂടിയായ ടോം നേടുന്നത് ഇടതിന്റെ മാത്രം വോട്ടല്ല എന്നത് യുഡിഎഫിന്റെയും എൽ ഡി എഫിന്റെയും  ഉറക്കം കെടുത്തുന്നു.കണമല സഹകരണ ബാങ്കിലെ ബോർഡ് അംഗം കൂടിയാണ് ടോം ;മാത്രമല്ല , ബാങ്ക് തെരഞ്ഞെടുപ്പിൽ ഏറ്റവുംകൂടിയ വോട്ട് നേടിയാണ് ടോം വർഗീസ് കാലാപറമ്പിൽ വിജയിച്ചത് . ശരിയ്ക്കും തൃകോണ മത്സരമായി മാറിയിരിക്കുകയാണിവിടെ .ബിജെപി സ്ഥാനാർത്ഥിയായി   മത്സരിക്കുന്നത് ഇരുമ്പൂന്നിക്കര സ്വദേശി വൈശാഖ് ആണ്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 150 വോട്ടുകളോളം ബി ജെ പി സ്ഥാനാർത്ഥിക്ക് ലഭിച്ചിരുന്നു .ഏതായാലും എരുമേലിയിലെ വാഴക്കാല ,എലിവാലിക്കര ,പമ്പാവാലി  വാർഡുകളിൽ മത്സരം തീപാറുകയാണ് …എല്ലാം കാത്തിരുന്ന് കാണാം …

166 thoughts on “എരുമേലിയിൽ വോട്ടിൽ തീപാറുന്നത് വാഴക്കാല ,എലിവാലിക്കര ,പമ്പാവാലി വാർഡുകളിൽ ,വിധി നിർണായകം ,പഞ്ചായത്ത് ഭരണത്തെയും ബാധിക്കും 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!