സ്വർണവിലയിൽ ഇടിവ് ;ഒരു പവൻ സ്വർണത്തിന് 800 രൂപ കുറഞ്ഞ് 63,120 രൂപ

തിരുവനന്തപുരം : തുടർച്ചയായ വർദ്ധനവിന് ശേഷം ഇന്ന് സ്വർണവിലയിൽ ഇടിവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 800 രൂപ കുറഞ്ഞ് 63,120 രൂപയായി. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 7,991 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 8,717 രൂപയുമായി. കഴിഞ്ഞ ദിവസവും ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 63,920 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി 11നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 64,480 രൂപയായിരുന്നു.
ഇന്ന് സംസ്ഥാനത്തെ വെളളിവിലയിൽ മാ​റ്റമില്ല. ഒരു ഗ്രാം വെളളിയുടെ വില 108 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 108,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!