കണമല: അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിൽ കാളകെട്ടി അഴുതക്കടവിൽ ശബരിമല തീർഥാടകർക്കായി അന്നദാനം ഉൾപ്പെടെ സേവാകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.അന്നദാന വിതരണോദ്ഘാടനം പി.സി. ജോർജ് നിർവഹിച്ചു. സമാജം ജില്ലാ ജനറല്‍ സെക്രട്ടറി ടി.സി. വിജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി ജയന് ചെറുവള്ളില്‍, കാളകെട്ടി ഫോറസ്റ്റ് ഓഫീസര്‍ സുരേന്ദ്രന്, സംസ്ഥാന സെക്രട്ടറി മനോജ്, സുരേഷ് കരിമ്പനാക്കുഴി, വി.പി. മോഹനന്, ലത ആര്. നായര്‍ തുടങ്ങിയവർ പ്രസംഗിച്ചു.