ഡിജിറ്റല്‍ കേരള ആര്‍ക്കിടെക്ചര്‍ പദ്ധതിക്ക് നടപടി തുടങ്ങി; ‘ജനന സര്‍ട്ടിഫിക്കറ്റടക്കം ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക്’

തിരുവനന്തപുരം: സംസ്ഥാനത്തെ ഇ-ഗവേണൻസ് സംവിധാനം അടുത്ത ഘട്ടത്തിലേക്ക്. ഒരു വ്യക്തിയുടെ ജനനം മുതല്‍ ലഭ്യമാക്കേണ്ട സർക്കാർ സേവനങ്ങളെല്ലാം ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ നല്‍കാൻ ലക്ഷ്യമിടുന്ന ഡിജിറ്റല്‍ കേരള ആർക്കിടെക്ചർ പദ്ധതിക്കാണ് നടപടികള്‍ തുടങ്ങുന്നത്.

പഠനം പൂർത്തിയായി വിശദപദ്ധതിരേഖ തയ്യാറാക്കുകയാണിപ്പോള്‍. നിലവില്‍ വിവിധ പോർട്ടലുകളെ ആശ്രയിക്കുന്ന സംവിധാനത്തിനുപകരം എല്ലാ സർക്കാർസേവനങ്ങള്‍ക്കുമായി ഒറ്റ പോർട്ടലിനെയോ ആപ്ലിക്കേഷനെയോ ആശ്രയിച്ചാല്‍ മതിയാകും.

ഡിജിറ്റല്‍ സേവനങ്ങള്‍, ആധാർ സേവനങ്ങള്‍, പേമെന്റ് ഗേറ്റ്വേ, നോട്ടിഫിക്കേഷൻ സേവനങ്ങള്‍ എന്നിവയെല്ലാം സംയോജിപ്പിച്ചാകും പദ്ധതി. പ്രാഥമികമായി 2.03 കോടി അനുവദിച്ചിരുന്ന പദ്ധതിക്കുള്ള നടപടികള്‍ ആരംഭിക്കുന്നതിന് വൈകിയതിനാല്‍ പണം തിരികെ സർക്കാരിലേക്ക് മടക്കിയിരുന്നു.

പിന്നീട് പദ്ധതിസംബന്ധിച്ച പഠനം നടത്താൻ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്മാർട്ട് ഗവണ്‍മെന്റിനെ ഏല്‍പ്പിച്ചു. അവർതന്നെ വിശദ പദ്ധതിരേഖയും തയ്യാറാക്കും.

ഇതിനായി സർക്കാർ 32 ലക്ഷം അനുവദിച്ചിട്ടുണ്ട്. 81 വകുപ്പുകളിലെ തൊള്ളായിരത്തോളം സേവനങ്ങള്‍ വിവിധ പോർട്ടലുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയുമായി ഇപ്പോള്‍ ലഭിക്കുന്നുണ്ട്.

ഒരുവിഭാഗം സേവനങ്ങള്‍ ആദ്യം സംയോജിപ്പിച്ചശേഷം അവ പരീക്ഷിക്കും. ഘട്ടംഘട്ടമായി എല്ലാം ഒറ്റ പ്ലാറ്റ്ഫോമിലാക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!