അങ്കണവാടി പ്രീ സ്‌കൂള്‍ കിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു

തൊടുപുഴ : ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 142 അങ്കണവാടികളില്‍ അങ്കണവാടി പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങി നല്‍കുന്നതിന് ജി.എസ്.റ്റി രജിസ്‌ട്രേഷനുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവെച്ച കവറില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 14 ന് 12 മണി വരെ ടെന്‍ഡര്‍ ഫോം ലഭിക്കും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 14 ഉച്ചക്ക് രണ്ട് മണി. ഫെബ്രുവരി 14 ന് വൈകിട്ട് മൂന്ന് മണിക്ക് ടെന്‍ഡര്‍ തുറക്കും. ടെന്‍ഡറുകള്‍ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ ‘അങ്കണവാടി പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് ടെന്‍ഡര്‍’ എന്ന് രേഖപ്പെടുത്തണം. ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സിഡി.എസ് പ്രോജക്ട് ഓഫീസ്, തൊടുപുഴ എന്ന മേല്‍വിലാസത്തിലാണ് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ തൊടുപുഴ ശിശുവികസന പദ്ധതി ഓഫീസില്‍ നിന്നും പ്രവര്‍ത്തി സമയങ്ങളില്‍ നേരിട്ട് ലഭിക്കും. ഫോണ്‍: 04862 221860.

Leave a Reply