ലേണേഴ്സ് ലൈസൻസിനും ഡ്രൈവിംഗ് ലൈസൻസിനും അപേക്ഷിക്കാനുള്ള നിബന്ധനയിൽ മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി മുതൽ ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്ക് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ പുതിയ ഫോം ഉപയോഗിക്കണം. ഇത് സംബന്ധിച്ച അറിയിപ്പ് ട്രാൻസ്പോർട്ട് കമ്മീഷണറാണ് പുറപ്പെടുവിച്ചത്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നത്.ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ നൽകാൻ നിഷ്കർഷിച്ചിരിക്കുന്ന ഫോം നമ്പർ. IA യിലാണ് മാറ്റം വന്നിരിക്കുന്നത്. കാഴ്ച പരിശോധനയുടെ ഫോമിലും 2021 മാര്‍ച്ച് 31ലെ GSR 240 (E) വിജ്ഞാപനം അനുസരിച്ച് പ്രകാരം കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം വരുന്നത്.

Leave a Reply