തിരുവനന്തപുരം: മാനന്തവാടി നഗരത്തിലിറങ്ങിയ ഒറ്റയാനെ കാടു കയറ്റാന്‍ ശ്രമം തുടരുകയാണെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. ആവശ്യമെങ്കില്‍ ആനയെ മയക്കുവെടി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ജനവാസമേഖലയില്‍ വച്ച് മയക്കുവെടി വയ്ക്കുന്നത് സാധ്യതമല്ലെന്നും മന്ത്രി പറഞ്ഞു. കര്‍ണാടകയില്‍നിന്ന് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയില്‍ എത്തിയിട്ടുള്ളത്.ആനയെ കാടുകയറ്റാന്‍ കര്‍ണാടകയുടെ സഹായം തേടും. ജില്ലാ ഭരണകൂടവും വനംവകുപ്പും നല്കുന്ന ജാഗ്രതാ നിര്‍ദേശം പാലിക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.