വയനാട് : പുൽപ്പള്ളിയിൽ തൊഴുത്തിന്റെ പിറകിൽ കെട്ടിയ പശുക്കിടാവിനെ കടിച്ചുകൊന്നു. താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. പുലർച്ചെയായിരുന്നു സംഭവം. വീട്ടുകാർ ബഹളം വെച്ചതോടെ കടുവ കൃഷിയിടത്തിലേക്ക് ഓടി.മേഖലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കടുവയ്ക്കായി പരിശോധന നടത്തുന്നുണ്ട്. പശുക്കിടാവിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ എത്തിയപ്പോഴാണ് കടുവ പശുക്കിടാവിനെ വലിച്ചിഴച്ചുകൊണ്ടു പോകുന്നത് കണ്ടത്. പുലർച്ച 4.30 ഓടെയാണ് തൊഴുത്തിന്റെ പുറകിൽ കെട്ടിയ പശുകിടാവിനെ കടുവ കൊന്നത്.