കോട്ടയം: ജില്ലാ പോലീസ് മേധാവിയടക്കം മൂന്നുപേർ ജില്ലയിൽ നിന്നും ഈ വർഷം സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറിന് അർഹരായി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐപിഎസ്, ജഗദീഷ് വി.ആർ (എസ്.എച്ച്.ഓ സൈബർ സ്റ്റേഷൻ), ശ്രീജിത്ത് എ.എസ്(സീനിയർ സിവിൽ പോലീസ് ഓഫീസർ ലീഗൽ സെൽ) എന്നിവർക്കാണ് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചത്. ജില്ലയിലെ മികച്ച ക്രമസമാധാനപാലനത്തിനാണ് കെ.കാർത്തിക് ഐ.പി.എസ്സിനെ പുരസ്കാരത്തിന് അർഹനാക്കിയത്. സൈബർ കേസുകളിലെ അന്വേഷണ മികവിന് ജഗദീഷ് വി.ആറും, ജോലിയിലെ മികവിന് ശ്രീജിത്ത് എ. എസും പുരസ്കാരത്തിന് അർഹനായി