പാലക്കാട്: കപ്പൂര്‍ പത്തായപ്പുരക്കല്‍ ഷെഫീക്ക്(26) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസം മുമ്പാണ് ഷെഫീക്ക് വിവാഹിതനായത്.ചൊവ്വാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഷെഫീക്ക് ബുധനാഴ്ച പുലര്‍ച്ചെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അബോധാവസ്ഥയില്‍ ആയ യുവാവിനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.ഭാര്യ സെഫീറ.