മുണ്ടക്കയം :ഗാന്ധിദർശൻവേദി പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 76-മത് മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനാചരണവും പുഷ്പാർച്ചനയും നടത്തി. റോയ് കപ്പലുമാക്കലിന്റെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണയോഗം മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു മറ്റക്കര ഉൽഘാടനം ചെയ്തു. ടി ജെ . ജോൺസൻ, അബു ഉബൈദ്, ഡോ . ഷാജി. എൻ എസ് , ബിന്ദു ജോബിൻ, രഞ്ജിത്ത് ഹരിദാസ്, ജോമോൻ നീറുവേലിൽ, , സ്‌കറിയ തോമസ്,പ്രമിതാ പ്രമോജ്, ഇ കെ . രാജപ്പൻ, ഷിജോ, അൻവർഷാ കെ എം , അസർ കറുകഞ്ചേരി എന്നിവർ പ്രസംഗിച്ചു