തിരുവനന്തപുരം: നീറമൺകര വിനായക നഗറിൽ രാജലക്ഷ്മി (83) ആണ് മരിച്ചത്. ഇവർ, വീട്ടിൽ തനിച്ചായിരുന്നു താമസം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരമന പൊലീസിെൻറ പ്രാഥമിക നിഗമനം. കട്ടിലിൽ കിടക്കുന്ന മൃതദേഹത്തിന് മുകളിൽ അലമാര വീണുകിടക്കുന്നതായിട്ടാണുള്ളത്.ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. നാട്ടുകാരെത്തി ജനൽ വഴി നോക്കിയപ്പോഴാണ് കട്ടിലിൽ, അലമാര വീണ് വൃദ്ധ മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്.
വീടിെൻറ രണ്ട് വാതിലുകളും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മോഷണ ശ്രമമോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായ ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമേ മനസ്സിലാക്കാൻ സാധിക്കൂകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. കരമന പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.