തിരുവനന്തപുരം: ഒടുവിൽ ജനപക്ഷം നേതാവ് പി.സി. ജോർജ് ബി.ജെ.പി പാളയത്തിലേക്ക്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുൻപായി കാര്യങ്ങളെ കുറിച്ച് ധാരണയിലെത്താൻ കേന്ദ്ര നേതൃത്വവുമായുളള ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച നടത്താൻ തീരുമാനിച്ചതായാണ് അറിയുന്നത്.
അംഗത്വം വേണോ, ലയനം വേണോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പി.സി. ജോർജ് സംഘടനയിൽ അംഗത്വം എടുക്കണമെന്ന നിലപാടിലാണ് ബി.ജെ.പിക്കുള്ളത്. എന്നാൽ, മുന്നണി എന്ന നിലയിൽ സഹകരിക്കണോ ജനപക്ഷം പിരിച്ചു വിട്ട് ബി.ജെ.പിയിൽ ചേരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് പി.സി. ജോർജ് പറയുന്നു.
നേരത്തേ ഇടതുമുന്നണിയിലും യുഡിഎഫിലും മാറിമാറി ഭാഗഭാക്കായിരുന്ന പി.സി.ജോര്‍ജ്ജിന്റെ പാര്‍ട്ടിയെ കഴിഞ്ഞ കുറേനാളായി രണ്ടു മുന്നണികളും സ്വീകരിക്കാത്ത സാഹചര്യമുണ്ടായിരുന്നു. തുടര്‍ന്നാണ് എന്‍ഡിഎയുടെ ഭാഗമായി ജനപക്ഷം പാര്‍ട്ടിയുമായി പി.സി.ജോര്‍ജ്ജ് മുമ്പോട്ട് പോയത്. എന്നാല്‍ മുന്നണിയില്‍ ജനപക്ഷവുമായി നില്‍ക്കുന്നതിലെ വിശ്വാസ്യതയെ ബിജെപിയിലെ സംസ്ഥാനനേതാക്കള്‍ ചോദ്യം ചെയ്യുകയും പി.സി.ജോര്‍ജ്ജ് ബിജെപിയില്‍ അംഗത്വം എടുക്കണമെന്ന നിലപാട് നേതൃത്വം കൈമാറുകയും ചെയ്തതായിട്ടാണ് വിവരം. ഇതുലക്ഷ്യമിട്ടുകൊണ്ടാണ് കഴിഞ്ഞ ഒരു വർഷമായി ബി.ജെ.പി നേതൃത്വം അടുപ്പത്തിലായിരുന്നു.