മാവേലിക്കര: ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ചൊവ്വാഴ്ച കോടതി വിധി പറയും.
വ്യാഴാഴ്ച പ്രതികളുടെ വാദം കേട്ട മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി കേസ് വിധി പറയാൻ ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ 20ന് കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
തുടർന്ന് വ്യാഴാഴ്ച പ്രതികളെ ഹാജരാക്കി കോടതി പ്രതികളുടെ ഭാഗം കേട്ടു. ഇതോടെ, വിധി പറയാൻ മാറ്റുകയായിരുന്നു. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ പൊലീസ് കനത്ത ജാഗ്രയിലാണ്. കോടതി പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.